തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി  കോളേജിലെ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ച്  യുവമോർച്ച, എബിവിപി മാര്‍ച്ച്. യൂണിവേഴ്‍സിറ്റി  കോളേജിലേക്ക്  നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് പലതവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതിന് ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്. സംഘർഷത്തിൽ പരിക്കേറ്റ യുവമോർച്ച പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി.