Asianet News MalayalamAsianet News Malayalam

'കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണം'; 9കാരിക്കായി പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

accident 9 year old girl kozhikode vadakara police seek for help public car details
Author
First Published Sep 1, 2024, 10:44 AM IST | Last Updated Sep 1, 2024, 11:38 AM IST

കോഴിക്കോട്: കോഴിക്കോട് വടകരയിൽ 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിൽ, പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പൊലീസ്. കാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. വിവരം ലഭിക്കുന്നവർക്ക് 9497980796,  8086530022 എന്നീ നമ്പറുകളിലേക്ക് വിളിച്ചറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു. വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധി കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയില്‍ നിന്നും വിക്ടിം റൈറ്റ് സെന്റര്‍ കോഡിനേറ്റര്‍ ആണ് എത്തിയത്. നഷ്ടപരിഹാരം, കുടുംബത്തിന് മറ്റ് സഹായങ്ങൾ, കുട്ടിയുടെ സഹോദരിയുടെ വിദ്യാഭ്യാസം അടക്കമുള്ള വിശദ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്ന് ലീ​ഗൽ സർവ്വീസ് അതോറിറ്റി അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുത്തേക്കും. കഴിഞ്ഞദിവസം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജും കുട്ടിയെ സന്ദർശിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios