മേലെ പട്ടാമ്പി സ്വദേശി കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്

തൃശ്ശൂർ: ചേറ്റുവ പാലത്തിനു മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശി കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30യോടെയാണ് അപകടം നടന്നത്. ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നർ ലോറി മറ്റൊരു വാഹനത്തെ മറികടന്ന്, എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനിലോറിയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred