Asianet News MalayalamAsianet News Malayalam

Ancy Kabeer|മുൻ മിസ് കേരളയുടെ അപകട മരണം;കൂടുതൽ തെളിവുകൾ പൊലീസിന്; ഹോട്ടൽ ഉടമയുടെ മൊഴി ഇന്നെടുക്കും

ഹോട്ടലുടമ റോയിക്ക് നിയമപരമായി നോട്ടീസ് നൽകിയത് ഡി ജി പി യുടെ താക്കീതിനെ തുടർന്നാണ്. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഡിജിപിയുടെ ഇടപെടൽ.ഹോട്ടലിലെ ഡി വി ആർ മാറ്റിയത് റോയ് ടെകനീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്.ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളിൽ ആണെന്നും കണ്ടെത്തി.അതേസ‌മയം ദൃശ്യങ്ങൾ മാറ്റിയെങ്കിലും എൻ വി ആറിൻ്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എൻവിആറിലെ ദ്യശ്യങ്ങൾ മാത്രമാണ്.

accident death case of three including former miss kerala ; polikce will recorf the statement of number 18 hotel owner
Author
Kochi, First Published Nov 16, 2021, 7:13 AM IST

കൊച്ചി:മുൻ മിസ് കേരള അൻസി കബീർ (ancy kabeer)ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്(police). ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയി മൊഴി നൽകുന്നതിനായി ഇന്ന് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകും. രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്. 

ഹോട്ടലുടമ റോയിക്ക് നിയമപരമായി നോട്ടീസ് നൽകിയത് ഡി ജി പി യുടെ താക്കീതിനെ തുടർന്നാണ്. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഡിജിപിയുടെ ഇടപെടൽ.ഹോട്ടലിലെ ഡി വി ആർ മാറ്റിയത് റോയ് ടെകനീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്.ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളിൽ ആണെന്നും കണ്ടെത്തി.അതേസ‌മയം ദൃശ്യങ്ങൾ മാറ്റിയെങ്കിലും എൻ വി ആറിൻ്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എൻവിആറിലെ ദ്യശ്യങ്ങൾ മാത്രമാണ്. 

യുവതികളുമായി തർക്കമുണ്ടായ ദുശ്യങ്ങളാണ് ഡി വി ആറിലുള്ളത്. തർക്കം നടക്കുമ്പോൾ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പൊലീസിന് ലഭിച്ചു.കുണ്ടന്നൂരിൽ വെച്ച് ഷൈജുവാമായുള്ള തർക്കത്തിന് ശേഷമാണ് ഓവർ സ്പീഡിൽ ചേസിംഗ് നടക്കുന്നതെന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതിനിടെ കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് കോടതി ഇന്നലെ ജാമ്യം നൽകിയിരുന്നു. വൈകിട്ട് ജുഡീഷ്യൽ' കസ്റ്റഡിയിൽ കാക്കനാട്ടെ ബോഴ്സ്റ്റൽ ജയിലേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്. സമയം വൈകിയതിനാൽ ഇന്നലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല.രാവിലെ ജാമ്യ ഉത്തരവ് ഹാജരാക്കിയ ശേഷം അബ്ദുൾ റഹ്മാന് പുറത്തിറങ്ങാനാവും. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ഇതേ കാരണം മൂലം ഇന്നലെ മൂന്ന് മണിക്കൂർ മാത്രമാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്

Follow Us:
Download App:
  • android
  • ios