കണ്ണൂർ: കണ്ണപുരം യോഗശാലയ്ക്ക് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും, മഹാരാഷ്ട്രയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.