മൂന്നു പൊലീസുകാർക്ക് പരിക്ക് പറ്റി. പരിക്കേറ്റ പൊലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു 

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ദേശീയപാതയിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. മൂന്നു പൊലീസുകാർക്ക് പരിക്ക് പറ്റി. പരിക്കേറ്റ പൊലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു 

നാലു പേർ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്നു. ഡിവൈഡറിൽ ഇടിച്ചു മറുവശത്തേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

കാസർകോട് നീലേശ്വരം ദേശീയ പാതയിൽ കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായി. ഹൈഡ്രോക്ലോറിക് ആസിഡ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തോടെ ആയിരുന്നു അപകടം.
ആസിഡ് ചോർച്ച തടയാനുള്ള അഗ്നിരക്ഷാ സേനയുടേയും പൊലീസിന്റേയും ശ്രമങ്ങൾ പുരോഗമിക്കുന്നു. ജെസിബി ഉപയോഗിച്ച് ചോർച്ചയുള്ള ഭാഗം മണ്ണിട്ട് മൂടിയിട്ടുണ്ട്. കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ഇതുവഴിയുള്ള ഗതാഗതം സാധാരണ നിലയിലാണ്. 

Read Also: വടകരയിൽ ശുചിമുറി വഴി ജയിൽ ചാടിയ പ്രതി, മൂന്നാം ദിനം ജയിലിൽ തിരിച്ചെത്തി

വടകരയിൽ ജയിൽ ചാടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തൽ വീട്ടിൽ എൻ ഫഹദ് ആണ് വടകര ജയിൽ അധികൃതർക്ക് മുൻപിൽ കീഴടങ്ങിയത്. കാസർഗോട്ടെ ഭാര്യവീട്ടിലും താമരശ്ശേരിയിലും പൊലീസ് റെയിഡ് നടത്തിയിരുന്നു. കഞ്ചാവ് കേസിൽ എക്സൈസിന്റെ പിടിയിലായ പ്രതി ഇക്കഴിഞ 10-ന് വൈകുനേരം നാല് മണിയോടെ ജയിലിലെ ശുചിമുറിയിൽ നിന്നും വെന്റിലേറ്റർ വഴി പുറത്ത് കടന്നത്. പഴയ ട്രഷറി കെട്ടിടം വഴിയാണ് ഇയാൾ കടന്നുകളഞ്ഞത്.

വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ ജയിലിൽ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്‌സ്സൈസ് പിടികൂടിയത്.

Read Also: മന്ത്രിയെ 'വട്ടംചുറ്റിച്ച' ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ