മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടറാണ് അപകടമുണ്ടാക്കിയത്. കനത്ത മഴയിൽ കുത്തനെയുള്ള റോഡിൽ വാഹനം നിയന്ത്രണം വിടുകയായിരുന്നു.
സന്നിധാനം: ശബരിമല സന്നിധാനത്ത് ട്രാക്ടർ മറിഞ്ഞ് അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടറാണ് അപകടമുണ്ടാക്കിയത്. കനത്ത മഴയിൽ കുത്തനെയുള്ള റോഡിൽ വാഹനം നിയന്ത്രണം വിടുകയായിരുന്നു. സ്വാമി അയ്യപ്പൻ റോഡിലായിരുന്നു അപകടം.
ഒരു മലയാളിയും 5 പേര് ആന്ധ്ര സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്ര സ്വദേശികളായ രണ്ട് പേരുടെ കൈക്ക് പൊട്ടലുണ്ട്. എല്ലാവരെയും പമ്പ ആശുപത്രിയിലേക്ക് മാറ്റി. വീര റെഡ്‌ഡി (30), തേത്സമ്മ (50), ദ്രുവാഞ്ച് (10), നിതീഷ് റെഡ്‌ഡി (26), സുനിത (55), രാധാകൃഷ്ണൻ( 69), വീരമ്മൻ, കനിഷ് കുമാർ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രാധാകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജിലേക്കും തമിഴ്നാട് സ്വദേശി വീരമണിയെ കോന്നി മെഡിക്കൽ കോളേജിലേക്കും മാറ്റി.
