സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം ജെസിബി ഉപയോഗിച്ച് മാറ്റുന്നതിനിടെ ദിശ മാറി സമീപത്തെ വൈദ്യുതി ലൈനിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണു. 11 കെ.വി ലൈൻ കടന്നുപോകുന്ന 7 പോസ്റ്റുകളും, ത്രീ ഫേസ് ലൈനിന്റെ 4 പോസ്റ്റുകളുമാണ് പൂർണ്ണമായും തകർന്നത്.

കോഴിക്കോട്: കോഴിക്കോട്കോടഞ്ചേരി മൈക്കാവിൽ ജെസിബി ഉപയോഗിച്ച് മരം പിഴുതുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ 11 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം ജെസിബി ഉപയോഗിച്ച് മാറ്റുന്നതിനിടെ ദിശ മാറി സമീപത്തെ വൈദ്യുതി ലൈനിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണു.

11 കെ.വി ലൈൻ കടന്നുപോകുന്ന 7 പോസ്റ്റുകളും, ത്രീ ഫേസ് ലൈനിന്റെ 4 പോസ്റ്റുകളും പൂർണ്ണമായും തകർന്നു. അപകടത്തിൽ കെഎസ്ഇബിക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. പൊട്ടിവീണ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ കെഎസ്ഇബി അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെളിമുണ്ട, കരിമ്പാലക്കുന്ന്, പ്രീസ്റ്റ് ഹോം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.