മലപ്പുറം ദേശീയപാതയിൽ രണ്ടത്താണിയിൽ അപകട പരമ്പര. ആംബുലൻസും കാറും അപകടത്തിൽപ്പെട്ടു. മഴ ശക്തമാകുന്നതോടെ അപകടങ്ങളും വർധിക്കുന്നു.

മലപ്പുറം: മഴ ശക്തമാകുന്നതിനനുസരിച്ച് ചോരക്കളമായി മാറുകയാണ് ദേശീയപാത. പാതയിലെ രണ്ടത്താണി ഭാഗത്ത് അപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഒരു കാറും ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടു. ഇന്നലെ ദേശീയപാത രണ്ടത്താണിയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണംവിട്ട് മറി ഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു അപകടം. നെഞ്ചുവേദനയെ തുടർന്ന് കുറ്റിപ്പുറത്തുനിന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു ചിരട്ടക്കുന്ന് സ്വദേശി കുന്നത്ത് വളപ്പിൽ മാധവി (74), മകൻ രമേശ് ബാബു (50), ഡ്രൈവർ ചെമ്പിക്കൽ സ്വദേശി ജാഫർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ആറുവരി പാതയുടെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് മറിയുകയുമായിരുന്നു. ഓടിയെത്തിയ നാട്ടുകാർ വാഹനത്തിനുള്ളിൽ നിന്ന് മൂവരെയും പുറത്തെടുത്തു. തുടർന്ന് മറ്റൊരു ആംബുലൻസ് ഇവരെ കോട്ടക്കലിലെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 11.40ന് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.