മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. ആലിപറമ്പ് സ്വദേശി കാളിപ്പാടൻ യൂസുഫാണ് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. കഞ്ചാവ് കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.