ഒരു ഫ്ലാറ്റ് കാണിച്ച് പലയാളുകളിൽ നിന്നും പണം വാങ്ങിയതാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം കളമശ്ശേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 15 വർഷം മുമ്പാണ് ഇയാൾക്കെതിരെ ആദ്യ പരാതി കിട്ടിയത്. പരാതിയെതുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. 

തിരുവല്ല: തിരുവല്ല ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. തുകലശ്ശേരി സ്വദേശി സിപി ജോൺ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. 11 വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തിരുവല്ല സിവിപി ടവേഴ്സ് ഉടമയാണ് ജോൺ. ഒരു ഫ്ലാറ്റ് കാണിച്ച് പലയാളുകളിൽ നിന്നും പണം വാങ്ങിയതാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം കളമശ്ശേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 15 വർഷം മുമ്പാണ് ഇയാൾക്കെതിരെ ആദ്യ പരാതി കിട്ടിയത്. പരാതിയെതുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ്; ദേഹ പരിശോധന, പോക്കറ്റിൽ കണ്ടെത്തിയത് എംഡിഎംഎ