ആകെ പതിനൊന്ന് ലക്ഷമാണ് പിഴ അടയ്ക്കേണ്ടത്. കഴിഞ്ഞ 25 വർഷമായി ശിക്ഷക്കപ്പെട്ട് തമ്പി ജയിലാണ് എന്നിരിക്കെയാണ മകളുടെ ഹർജി.
ദില്ലി : സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ശിക്ഷ ഇളവ് ലഭിച്ച തടവുകാരൻ്റെ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. കുപ്പണ്ണ മദ്യദുരന്തിലെ പ്രതി തമ്പിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നത് ഒഴിവാക്കണമെന്ന് ആവശ്യമായാണ് ഹർജി നൽകിയിരിക്കുന്നത്. തമ്പിയ്ക്കായി മകൾ എസ് കാര്‍ത്തികയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. ആകെ പതിനൊന്ന് ലക്ഷമാണ് പിഴ അടയ്ക്കേണ്ടത്. കഴിഞ്ഞ 25 വർഷമായി ശിക്ഷക്കപ്പെട്ട് തമ്പി ജയിലാണ് എന്നിരിക്കെയാണ് മകളുടെ ഹർജി. നേരത്തെ കല്ലുവാതുക്കൽ കേസിലെ പ്രതി മണിച്ചനും ഇതേ അവശ്യം ഒന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയിട്ടും പിഴ ഒടുക്കാത്തതിനാൽ ലിസ്റ്റിൽ ഉൾപ്പെട്ട മണിച്ചനും തമ്പിക്കും ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. 25 ലക്ഷത്തിലധികം രൂപ പിഴയായി അടച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. തമ്പിക്കും പിഴ ശിക്ഷ ഒടുക്കിയാൽ മാത്രമേ മോചനം ലഭിക്കൂ.
20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.
2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.
