Asianet News MalayalamAsianet News Malayalam

ആള്‍മാറാട്ടത്തിന് പിടികൂടിയ ചെന്നൈ സ്വദേശിക്ക് ശബരിമല സന്നിധാനത്ത് നിർണായക ചുമതലകള്‍

ശബരിമല സന്നിധാനത്ത് ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലൻസ് പിടികൂടിയ ചെന്നൈ സ്വദേശി രാമകൃഷ്ണക്ക് ദേവസ്വം ബോർഡിൻറെ വക നിർണായക ചുമതലകള്‍

Accused of impersonisation chennai native given major responsibilities in Sannidhanam
Author
Sannidhanam, First Published May 20, 2019, 12:05 AM IST

പമ്പ: ശബരിമല സന്നിധാനത്ത് ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലൻസ് പിടികൂടിയ ചെന്നൈ സ്വദേശി രാമകൃഷ്ണക്ക് ദേവസ്വം ബോർഡിൻറെ വക നിർണായക ചുമതലകള്‍. ശബരിമല സ്പോണ്‍സർമാരുടെ ഏകോപന ചുമതല നൽകിയാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ മകരളവിളക്ക് കാലത്താണ് ദേവസ്വം വിജിലൻസ് കോടാമ്പക്കം സ്വദേശി രാമകൃഷ്ണയുടെ മുറിയിൽ നിന്നും നിരവധി തിരിച്ചറിയൽ കാർഡുകളും പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തത്. 

ഒരു മാധ്യസ്ഥാപനത്തിന്റെ കാർഡും.ശബരിമല മാസ്റ്റർ പ്ലാൻ കോർഡിനേറ്റർ, തമിഴ്നാട് സർക്കാറിലെ പിആർഡി ഉദ്യോഗസ്ഥൻ തുടങ്ങിയ തിരിച്ചറിയൽ കാ‍ർഡുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. എല്ലാം വ്യാജമാണെന്നാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. രാമകൃഷ്ണക്കും സഹായികള്‍ക്കുമെതിരെ കേസെടുക്കാൻ ദേവസ്വം റിപ്പോർട്ട് നൽകിയെങ്കിലും സന്നിധാനം പൊലീസ് കേസെടുക്കാതെ താക്കീത് നൽകി വിട്ടയച്ചു. 

ബോ‍ജിലെ ചില ഉന്നതരുടെ സഹായം അന്നേ രാമകൃഷ്ണക്ക് ലഭിച്ചുവെന്ന ആക്ഷേപമുണ്ടായിരുന്നു. രാമകൃഷ്ണയുടെ ശബരിമലയിലെ പ്രവർത്തനങ്ങള്‍ ദുരൂഹതമാണെന്നും, സന്നിധാനത്ത് തങ്ങി പ്രവർത്തിക്കരുതെന്നും ദേവസ്വം എസ്പി വിശദമായി റിപ്പോർട്ട് തയ്യാറാക്കി ബോർഡിന് നൽകുകയും ചെയ്തു. ഈ റിപ്പോർട്ട് നിലനിൽക്കേയാണ് രാമകൃഷ്ണക്ക് പ്രത്യേക ചുമതല നൽകി ദേവസ്വം ബോ‍ർഡ് ഉത്തരവിറക്കിയത്. 
 
ശബരിമലയിലെ സ്പോൺസർമാരുടെ ഏകോപനചുമതലയാണ് നൽകിയത്. ഈ തസ്തികക്കൊപ്പം സന്നിധാനത്ത് പലവിധ സൗകര്യങ്ങളും ഉണ്ട്. സന്നിധാനത്ത് മുറി അനുവദിച്ചിട്ടുണ്ട്, വിവിധ പൂജകള്‍ക്കായി നട തുറക്കുന്നതു മുതൽ അടക്കുന്നതു വരെ സന്നിധാനത്തു ഉണ്ടാകണമെന്നും ബോർഡിൻറെ തിരിച്ചറിയൽ കാ‍ർഡ് നൽകുമെന്നും ഉത്തരവിൽ പറയുന്നു. സ്പോണ്‍സർമാരെ ഏകോപിക്കുന്ന ജോലി ഒരു സേവനമായിരിക്കുമെന്നാണ് ബോർഡിൻറ ഉത്തരവിൽ പറയുന്നു. എന്നാൽ നിയമത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ ന്യായീകരിച്ചു. 

രാമകൃഷ്ണക്കെതിരെയുണ്ടായ അന്വേഷണത്തിന് കാരണം ദേവസ്വം വിജിലൻസിലെ ഒരു ഉദ്യോഗസ്ഥനുമായി ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് ദേവസ്വം പ്രസിഡൻറ് പറയുന്നു. രാമകൃഷണക്ക് നൽകിയത് പ്രധാനപ്പെട്ട തസ്തികല്ലെന്നും ബോ‍ർഡിന് സാമ്പത്തിക ഭാരമൊന്നും ഉണ്ടാകില്ലെന്നുമാണ് വിശദീകരണം. ശബരിമലയിലെ കാര്യങ്ങള്‍ വിവിധ പദ്ധതികള്‍ ഏകോപിക്കാൻ ഹൈക്കോടതിയുടെ നേതൃത്വത്തിൽ സമിതികളും ഉദ്യോഗസ്ഥരും ഉണ്ടായിരിക്കെ ഒരു സ്വകാര്യവ്യക്തിക്ക് എന്തിന് ഈ ചുമതല നൽകുന്നവെന്നാണ് ദുരൂഹം.

Follow Us:
Download App:
  • android
  • ios