തൊടുപുഴ: മറയൂർ ചന്ദനക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ഷുഹൈബിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഷുഹൈബിന്‍റെ നേതൃത്വത്തിൽ മറയൂരിൽ നിന്ന് സംഘം 10 കോടി രൂപ വിലവരുന്ന ചന്ദനം കടത്തിയെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. 

2018 ഡിസംബര്‍ 19 നാണ് മറയൂരിലെ നാച്ചിവയല്‍ സ്റ്റേഷനിലെ അമ്പലപ്പാറ ഭാഗത്തുനിന്ന് ചന്ദനവേരുകള്‍ കടത്തിയത്. സംഭവത്തില്‍ പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മുഖ്യപ്രതിയായ ഷുഹൈബിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.