ലോറി തടഞ്ഞ് പണം തട്ടിയ കേസിലായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 

തിരുവനന്തപുരം: നേമം പൊലീസ് സ്റ്റേഷനിൽ വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. വെള്ളായണി സ്വദേശി ഷാനവാസ് ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ സ്റ്റേഷനില്‍ ഇയാള്‍ മലമൂത്ര വിസര്‍ജനവും നടത്തി. 

ലോറി തടഞ്ഞ് നിർത്തി പണം തട്ടിയ കേസിലാണ് വെള്ളയാണി സ്വദേശി ഷാനവാസിനെ നേമം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. വെള്ളുപ്പിന് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും നേരം പുലർന്നതോടെ ഷാനവാസിന്റെ മട്ടുമാറി. കേസിലെ പരാതിക്കാർ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചീത്ത വിളിച്ചു. പിന്നീട് പൊലീസുകാരെ അസഭ്യം പറഞ്ഞ് സ്റ്റേഷനകത്ത് മലമൂത്ര വിസർജ്ജനം നടത്തി. 

ശുചിമുറിയിലെ സാമാഗ്രികൾ ചവിട്ടിതകർത്ത ഇയാളെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴടക്കിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും പതിവാണെന്നും പൊലീസ് പറയുന്നു. സ്റ്റേഷനിൽ അതിക്രമം നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.