പുനലൂർ സ്വദേശികളായ മനു, ഷിനു എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകൽ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ട്.

കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍. 37-ാം സാക്ഷി രാജേഷിനെ മർദ്ദിച്ച പുനലൂർ സ്വദേശികളായ മനു, ഷിനു എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ തട്ടിക്കൊണ്ട് പോകൽ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടാണ് രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു ചേര്‍ന്ന് മർദിച്ചത്. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്‍റെ മൊഴി. പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്.

പരാതിയെ തുടര്‍ന്ന് പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Read Also:കെവിൻ വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

Read Also: കെവിനെ കൊന്നത് അച്ഛനും സഹോദരനും; കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു

Read Also: കെവിൻ കൊലക്കേസ്: തട്ടിക്കൊണ്ടു പോയത് അറിയാമെന്ന് പറഞ്ഞ സാക്ഷി കൂറുമാറി

Read Also:കെവിൻ കേസിൽ കോടതിമുറിയിലും ഭീഷണി; സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.