Asianet News MalayalamAsianet News Malayalam

ഇപി ജയരാജനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: 38 ബിജെപി- ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ടു

2000 ഡിസംബർ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

accuses found innocent in assasination attempt against  ep jayarajan
Author
Kannur, First Published Jun 5, 2020, 2:02 PM IST

കണ്ണൂർ: വ്യവസായ മന്ത്രി ഇപി ജയരാജനെ ഇരുപത് വർഷം മുൻപ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ആർഎസ്എസ് - ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. 

2000 ഡിസംബർ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ പാനൂർ എലാങ്കോട് കനകരാജിൻ രക്തസാക്ഷി ദിനപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡിസംബർ 12-ന് വൈകിട്ടോടെ ഇപി ജയരാജന് നേരെ ബോംബേറുണ്ടായത്. 
 

Follow Us:
Download App:
  • android
  • ios