Asianet News MalayalamAsianet News Malayalam

മസിനഗുഡിയിൽ 55 റിസോർട്ടുകൾക്ക് എതിരെ നടപടി; ആനയെ തീവച്ചു കൊന്നവരുടെ റിസോർട്ടും പൂട്ടി

ഹോംസ്റ്റേയുടെ പേരിൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചത്. ആനയെ തീവച്ചു കൊന്നവരുടെ റെയമണ്ട് റിസോർട്ടും പൂട്ടി

Action against resorts in masanagudi afer attack against wild elephant
Author
Masinagudi, First Published Jan 29, 2021, 9:51 AM IST

മസന്നഗുഡി: ഊട്ടിക്ക് അടുത്ത് മസന്നഗുഡിയിൽ റിസോർട്ട് ജീവനക്കാര്‍ കാട്ടാനയെ തീവച്ചു സംഭവത്തിന് പിന്നാലെ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി. 55 റിസോർട്ടുകൾ അടച്ചുപൂട്ടി. ഹോംസ്റ്റേയുടെ പേരിൽ ലൈസൻസ് ഇല്ലാതെയാണ് റിസോർട്ടുകൾ പ്രവർത്തിച്ചിരുന്നത്. ആനയെ തീവച്ചു കൊന്നവരുടെ റെയമണ്ട് റിസോർട്ടും പൂട്ടി.

കഴിഞ്ഞ ആഴ്ചയാണ് റെയമണ്ട് റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ചെറിഞ്ഞത്. മസ്തകത്തിൽ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നീട് ചെരിയുകയും ചെയ്തു. കത്തി കൊണ്ടിരിക്കുന്ന ടയറിൽ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്കമാകെ പടർന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കത്തിയെരിഞ്ഞ ടയർ ദേഹത്തൊട്ടിയ നിലയിൽ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ മസനഗുഡിയിലെ രണ്ട് റിസോർട്ടിലെ ജീവനക്കാരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. മേഖലയിൽ കാട്ടാനകളും വന്യജീവികളും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. 

Follow Us:
Download App:
  • android
  • ios