അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. 

കൊച്ചി: ഡോക്ടർ സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടിയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ആനൂകൂല്യം തടഞ്ഞത് അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അനുചിതമെന്നും കോടതി പരാമർശിച്ചു. അച്ചടക്ക നടപടി നിലനിൽക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സർക്കാർ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News