Asianet News MalayalamAsianet News Malayalam

ബികോം തോറ്റ വിദ്യാർത്ഥി ഉന്നതപഠനത്തിന്; നടപടി ഇന്ന് തന്നെയെന്ന് കണ്ണൂർ സർവകലാശാല വിസി

മുൻ വർഷങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷാ ഫലം വരുന്നതിന് മുന്നേ മുൻ പരീക്ഷകളിലെ മാർക്ക് നോക്കി അഡ്മിഷൻ 
നൽകിയിരുന്നുവെങ്കിലും ഇത്തവണ ആ സമ്പ്രദായം എടുത്തു കളഞ്ഞതെന്ന് വിസി

action will be taken on kannur university controversy says vc
Author
Kannur, First Published Oct 30, 2019, 12:39 PM IST

കണ്ണൂർ: ബിരുദം തോറ്റ വിദ്യാർത്ഥിക്ക് കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ പ്രവേശനം ലഭിച്ച സംഭവത്തിൽ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് വൈസ് ചാൻസിലർ. രേഖകൾ മുഴുവൻ 
കിട്ടിയെന്നും ഇന്ന് തന്നെ പരിശോധിച്ച് നടപടിയെടുക്കുമെന്നും വൈസ് ചാൻസിലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

മുൻ വർഷങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷാ ഫലം വരുന്നതിന് മുന്നേ മുൻ പരീക്ഷകളിലെ മാർക്ക് നോക്കി അഡ്മിഷൻ 
നൽകിയിരുന്നുവെങ്കിലും ഇത്തവണ ആ സമ്പ്രദായം എടുത്തു കളഞ്ഞതെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. അതിനാൽ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ സംഭവിച്ചതെന്താണെന്ന്‌ പരിശോധിക്കുമെന്നും കണ്ണൂർ സ‌ർവകലാശാല വിസി അറിയിച്ചു.

Read More: ബികോം തോറ്റ വിദ്യാര്‍ത്ഥിനി ഉന്നത പഠനത്തിന്; കണ്ണൂര്‍ സര്‍വകലാശാലയിലും മാര്‍ക്ക് ദാന വിവാദം

എംജി , കേരള, സാങ്കേതിക സർവകലാശാലകൾക്ക് പിന്നാലെ കണ്ണൂർ സർവകലാശാലയിലും മാർക്ക്ദാന വിവാദം ഉയർത്തി കെഎസ്‍യു ആണ് രംഗത്തെത്തിയത്. ബികോം പരീക്ഷ പാസാകാത്ത വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാലക്ക് കീഴിൽ ഫിസിക്കൽ എജുക്കേഷൻ ഡിപാര്‍ട്ട്മെന്‍റിൽ ഉന്നത പഠനത്തിന് അവസരം നൽകിയെന്നാണ് പ്രധാന ആരോപണം. സംഭവം വിവാദമായതോടെ  ബിദുദ പരീക്ഷ ജയിപ്പിക്കാൻ ഗ്രേസ് മാര്‍ക്ക് നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു എന്നും കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചു.

കണ്ണൂർ സർവകാലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപാര്‍ട്ട്മെന്‍റിൽ പ്രവേശനം കിട്ടാൻ വേണ്ട ഒന്നാമത്തെ യോഗ്യത ബിരുദമാണ്. എന്നാൽ ബികോം തോറ്റ വിദ്യാർത്ഥിനിക്ക് പ്രവേശനവും പരീക്ഷ രജിസ്ട്രേഷന് അവസരവും നൽകിയതാണ് വിവാദത്തിന് കാരണമായത്. 

വിദ്യാര്‍ത്ഥിനിക്ക് ചട്ടം ലംഘിച്ച് ഉന്നത പഠനത്തിന് അവസരം നൽകിയതിന് പിന്നിൽ  ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവിയും 
ഒരു സിൻഡിക്കേറ്റംഗവുമാണെന്ന് കെഎസ്‌യു വൈസ്‍ചാൻസിലര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നത്.

Follow Us:
Download App:
  • android
  • ios