ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.

കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

Read Also: കേസ് വൈകിക്കാൻ വീണ്ടും ദിലീപ്: സാക്ഷി വിസ്താരം നിർത്തണമെന്ന് പുതിയ ഹർജി

ഈ മാസം 30ന് സാക്ഷിവിസ്താരം ആരംഭിക്കാനാണ് വിചാരണക്കോടതി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി 136 സാക്ഷികളെയാണ് വിസ്തരിക്കുക. 

Read Also: ദിലീപിന്‍റെ ഇനിയുള്ള നീക്കമെന്ത്? വിടുതൽ തേടി മേൽക്കോടതികളിലേക്കോ?