തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ച് സുധീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

കോഴിക്കോട് : തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും. ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം.

കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെയും കേസ് എടുത്തത്. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരുമിച്ച് യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണിൽ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം. 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണം, പ്രത്യേക കോടതി സ്ഥാപിക്കണം; ഹൈക്കോടതിയിൽ ഹർജി

YouTube video player