ജാമ്യത്തിൽ ഇറങ്ങിയ ശേഷം തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ ഒമ്പതാം പ്രതി സനിൽ കുമാറിനെ പിടികൂടി. പാലായിൽ സെക്യൂരിട്ടി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു.
എഎസ്ആര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്സ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സനിൽ കുമാറിനെ വൈകിട്ട് വിചാരണ കോടതിയിൽ ഹാജരാക്കും.
