Asianet News MalayalamAsianet News Malayalam

കേസിന് പിന്നാലെ ഫോണുകൾ മാറ്റിയത് തെളിവ് നശിപ്പിക്കാനോ? ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

actress attack case accused including dileep will be questioned again
Author
Cochin, First Published Jan 25, 2022, 8:52 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault) അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് (Dileep)  അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്ത ഉടൻ  പ്രതികൾ മൊബൈൽ ഫോണുകൾ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപ് ന്റെ രണ്ട് ഫോണ്, അനുപിന്റെ  രണ്ട് ഫോൺ സുരാജിന്റെ ഒരു ഫോൺ എന്നിവയാണ് മാറ്റിയത്. ദിലീപിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കിട്ടിയത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാൻ ആണ് ഫോൺ ഒളിപ്പിച്ചതെന്നാണ് സംശയം. ഫോൺ പരിശോധിച്ച് കേസിലെ നിർണായക തെളിവ് കണ്ടെത്താനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. ഇതിനായി, പ്രതികൾ മാറ്റിയ ഫോണുകൾ ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഇടയിലാണ് പ്രതികൾക്ക് നോട്ടീസ് കൈമാറിയത്. 

മൂന്ന് ദിവസം, 33 മണിക്കൂർ; ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

നടിയെ ആക്രമിച്ച കേസിലെ (Actress Assault) അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്നും എവിടെവേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും പ്രതികൾ നിലപാടെടുത്തു. എന്നാൽ അഞ്ചുദിവസമെങ്കിലും ദിലീപടക്കമുളളവരുടെ കസ്റ്റഡിയിൽ വേണമെന്നും  അല്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ട് അർഥമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഒടുവിൽ ഞായർ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. (കൂടുതൽ വായിക്കാം...) 
 

Follow Us:
Download App:
  • android
  • ios