കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിനിമ താരങ്ങളായ ഭാമ, സിദ്ദിഖ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. രാവിലെ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് ഇരുവർക്കും കോടതിയ സമൻസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ മുകേഷിന്റെ സാക്ഷി വിസ്താരം പൂർത്തിയായിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉടമ ഹൈദർ അലിയുടെ സാക്ഷി വിസ്താരവും ഇന്ന് പൂർത്തിയാക്കും. രഹസ്യ വിചാരണയുടെ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും നടനുമായ ദിലീപ് നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്.