കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണക്ക് മുന്നോടിയായുളള പ്രാരംഭ നടപടികൾ ഇന്ന് കൊച്ചിയിലെ കോടതിയിൽ തുടങ്ങും. ദിലീപ് ഒഴികെയുളള മുഴുവൻ പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് ദിലീപിനെ ഒഴിവാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി തളളിയ സാഹചര്യത്തിൽ വിചാരണ നടപടികൾ തുടരാൻ കോടതിക്ക് ഇനി തടസമില്ല. മാത്രവുമല്ല ആറുമാസത്തിനുളളിൽ വിസ്താരം പൂർത്തിയാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.