Asianet News MalayalamAsianet News Malayalam

നടിയെ അക്രമിച്ച കേസ്; വിചാരണ നടപടികൾ അടുത്ത മാസം 8 വരെ നീട്ടി

വിചാരണ നിര്‍ത്തിവെക്കണമെന്ന് പ്രതിഭാഗത്തിന്‍റെ ആവശ്യം പ്രത്യേക കോടതി അനുവദിച്ചു. ദിലീപിന്‍റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതാണ് കാരണം. 

actress attack case high court extended trial
Author
Kochi, First Published Jan 27, 2021, 5:47 PM IST

കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അടുത്ത മാസം 8 വരെ നീട്ടി. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം പ്രത്യേക കോടതി അനുവദിക്കുകയായിരുന്നു. ദിലീപിന്‍റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതാണ് കാരണം. അഭിഭാഷക ഓഫീസിലെ മറ്റുള്ളവരുടെ ക്വാറന്‍റീനിലാണ്. വിചാരണ നിര്‍ത്തിവെച്ചതിനാൽ നിശ്ചയിച്ച സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവെച്ചു. ദിലീപിന്‍റെ ഭാര്യ കാവ്യ മാധ്യവനെ നാളെയാണ് വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്നത്.

അതിനിടെ, കേസില്‍ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചു. 29 ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ഉത്തരവിലുണ്ട്. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിലിൽ അധികൃതർ വിപിൻലാലിനെ വിട്ടയച്ചിരുന്നു. 

Also Read: നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Follow Us:
Download App:
  • android
  • ios