Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്‍റെ വാദം ഇന്ന്; ദിലീപ് ഹാജരായേക്കില്ല

ദിലീപ്, മാർട്ടിൻ എന്നീ പ്രതികളുടെ വാദമാണ് നടക്കേണ്ടത്

actress attack case in court today
Author
Kochi, First Published Dec 31, 2019, 12:27 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിൻമേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയിൽ പുരോഗമിക്കുന്നത്. ഇന്ന് ദിലീപ്, മാർട്ടിൻ എന്നീ പ്രതികളുടെ വാദമാണ് നടക്കേണ്ടത്. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിട്ടുണ്ട്. ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി അനുമതിയോടെ  ദിലീപ് അടക്കമുള്ള പ്രതികൾ  പരിശോധിച്ചിട്ടുണ്ട്. ദിലീപിനു പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്.

Follow Us:
Download App:
  • android
  • ios