Asianet News MalayalamAsianet News Malayalam

മെമ്മറി കാർഡ് പരിശോധിച്ച സംഭവം; 'അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്': ദിലീപ് കോടതിയില്‍

. തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ  സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ പറയുന്നു.
 

actress attacked case accused actor dileep in high court against survivor
Author
First Published Apr 15, 2024, 6:41 PM IST | Last Updated Apr 15, 2024, 6:41 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ആവശ്യം. തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ  സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ പറയുന്നു.

ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോർട്ട് നേരത്തെ അതിജീവിത നൽകിയത്. എന്നാൽ റിപ്പോർട്ടിലെ സാക്ഷി മൊഴികളുടെ പകർപ്പ് നൽകിയിരുന്നില്ല. ഇതിനെതിരെ  അതിജീവിത വീണ്ടും ഹൈക്കോടതി സമീപിക്കുകയും മൊഴികളുടെ പകർപ്പ് നൽകാൻ കോടതി നിർദ്ദേശിക്കുകയും ആയിരുന്നു. ദിലീപ് നൽകിയ ഹർജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios