കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് സമർപ്പിച്ച പുതിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതിയായ സുനിൽ കുമാർ റിമാൻ‍ഡിൽ കഴിയുമ്പോൾ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ആവശ്യം. എന്നാൽ ദിലീപ് ഉൾപ്പെട്ട ബലാൽസംഗക്കേസിന്‍റെ തുടർച്ചയാണ് ഭീഷണിക്കത്തെന്നും പ്രത്യേകം വിസ്തരിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.