പുതിയ ബെവ്കോ മദ്യത്തിന് പേര് നിർദ്ദേശിക്കാമോ എന്ന ആരാധകന്റെ കമന്റിന് നടി മീനാക്ഷി നൽകിയ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'മൽപ്പാൻ' എന്ന പേരാണ് താരം നിർദ്ദേശിച്ചത്. പേരിഷ്ടപ്പെട്ട് സമ്മാനം കിട്ടിയാൽ ഒരു കുപ്പിക്കുള്ളതയക്കുമെന്നും മറുപടി.
തിരുവനന്തപുരം: പുതിയ ബെവ്കോ മദ്യത്തിന് പേര് നിർദ്ദേശിക്കാമോ എന്ന ആരാധകന്റെ കമന്റിന് നടി മീനാക്ഷി നൽകിയ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘പുതിയ ബെവ്കോ മദ്യത്തിന് പേര് പറഞ്ഞ് കൊടുക്കുമോ മീനൂട്ടി’ എന്ന കമന്റിനാണ് താരം ഫേസ്ബുക്കിലൂടെ തന്നെ മറുപടി നൽകിയിരിക്കുന്നത്. 'കിസാൻ ... ബാർ ഫയർ...മജീഷ്യൻ ... മാഗ്നിഫയർ .. അല്ലെങ്കി വേണ്ട 'മൽപ്പാൻ'.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി കിടുക്കും.... (BEVCO ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും' എന്നാണ് മറുപടി.
മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അടുത്തിടെ, മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്കിലിട്ട പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഒരു സിനിമാതാരമെന്ന പരിധിയിൽ ഒതുങ്ങാതെ, തന്റെ അഭിപ്രായങ്ങൾ സ്വതന്ത്രമായി തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ ആരോഗ്യകരമായ ചർച്ചകൾക്ക് വഴിവയ്ക്കുന്ന വ്യക്തിത്വമാണ് മീനാക്ഷിയെന്ന് മന്ത്രി വി.എൻ വാസവൻ. ഇത്തരത്തിലുള്ള നിലപാടുകളും, ധൈര്യവും, പുലർത്തുന്നവർ പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നുവെന്നും മന്ത്രി. കടുത്തുരുത്തിയിലെ ഒരു സ്വകാര്യ പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്ത ശേഷം മീനാക്ഷി അനൂപിനോടൊപ്പമുള്ള ചിത്രവും മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. മീനാക്ഷിയെ ചേർത്തു പിടിച്ചു കൊണ്ടുള്ള പടമാണ് പങ്കുവച്ചിരിക്കുന്നത്.


