ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. 

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് രാവിലെയാണ് കേസിൽ ചോദ്യം ചെയ്യലിന് വിഎസ് ചന്ദ്രശേഖരന് ഹാജരായത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. 

നടിയുടെ ലൈം​ഗികാതിക്രമണ പരാതിയെ തുടർന്ന് വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെക്കുകയായിരുന്നു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.

നടിയുടെ പരാതിയിൽ 7 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുകേഷ് എം.എൽ.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിലാണ് കേസെടുത്തിട്ടുളളത്. ജയസൂര്യക്കെതിരെ തിരുവനന്തപുരത്താണ് കേസെടുത്തിട്ടുളളത്.

എഡിജിപിയെ മാറ്റാൻ ഇനിയും വൈകരുതെന്ന് പ്രകാശ് ബാബു; 'മുഖ്യമന്ത്രി പറഞ്ഞത് മുഖവിലക്കെടുക്കുന്നു'

മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ; പിവി അൻവറിനെതിരെയും രൂക്ഷ വിമര്‍ശനം, 'സിബിഐ അന്വേഷണം വേണം'

Arjun Funeral | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്