Asianet News MalayalamAsianet News Malayalam

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി: എ.ഡി ജയനെ ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി

ഏരിയാ സെൻ്റർ അംഗം എ പി സോണയെ ഇതുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയിരുന്നു. ജയനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതികളും ലഭിച്ചിരുന്നു.

AD Jayan expelled from CPIM Alappuzha area South Committee
Author
First Published Feb 3, 2023, 10:13 PM IST

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി.ജയനെ പുറത്താക്കി. അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ പാർട്ടി പുറത്താക്കിയ എ.പി.സോണയ്ക്കായി പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി. ഏരിയാ സെൻ്റർ അംഗം എ പി സോണയെ ഇതുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയിരുന്നു. ജയനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതികളും ലഭിച്ചിരുന്നു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന സൗത്ത് ഏരിയ കമ്മിറ്റിയിലാണ് ജയനെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്. 

Follow Us:
Download App:
  • android
  • ios