ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവർ ഈ അവസരം ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്. 

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാൻ അവസരമൊരുക്കി മേപ്പാടിയിൽ അദാലത്ത്. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാളെ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് അദാലത്ത്. ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവർ ഈ അവസരം ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്. 

Independence Day 2024 | Asianet News LIVE | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ് | Latest News