എട്ടുമണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന.
- Home
- News
- Kerala News
- ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു, 8 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി
ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു, 8 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി

ശബരിമല സ്വർണക്കൊള്ളയിൽ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തിൽ ആക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Malayalam News live updates:ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു, 8 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി
Malayalam News live updates:ഒന്നര ലക്ഷം വിലവരുന്ന രണ്ട് പോത്തുകളെ കടത്തിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം
കല്ലിക്കണ്ടി സ്വദേശി കെകെ ഷുഹൈബിന്റെ തൊഴുത്തിലായിരുന്നു മോഷണം. പോത്തുകളുമായി കള്ളൻ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പോത്തുടമയുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
Malayalam News live updates:ഒന്നാം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്!; ഞെട്ടിക്കുന്ന സംഭവം കാക്കനാട് അത്താണിയിൽ, വനംവകുപ്പ് പിടികൂടി
ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയതും പാമ്പിനെ കണ്ടതും.
Malayalam News live updates:മുൻ വൈരാഗ്യം; കൊടുവാളുമായെത്തി അയൽവാസിയായ യുവാവിനെ വെട്ടി, ആശുപത്രിയിലേക്ക് മാറ്റി
കൊയിലോത്ത് വയലിൽ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുവാളുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
Malayalam News live updates:ഡിസിസി പ്രസിഡൻ്റിനെതിരായ പോസ്റ്റർ; വാഹനം, സിസിടിവി ദൃശ്യം അടിസ്ഥാനമാക്കി അന്വേഷണം, കേസെടുത്ത് പൊലീസ്
ഡിസിസി ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തങ്കപ്പൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റർ പതിക്കാനെത്തിയവരുടെ വാഹനം, സിസിടിവി ദൃശ്യം എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
Malayalam News live updates:വരിക്കാശ്ശേരി മനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
പാലക്കാട് ഒറ്റപ്പാലം മനിശേരി വരിക്കാശ്ശേരി മനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്നവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
Malayalam News live updates:കാർ തടഞ്ഞ് പരിശോധിച്ച് പൊലീസ്; ഉള്ളിൽ പ്രത്യേക അറ, തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി നടന്ന കഞ്ചാവ് വേട്ടയിൽ 4 പേർ അറസ്റ്റിൽ
തിരുവനന്തപുരം ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ കഞ്ചാവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ രഹസ്യ അറ കണ്ടെത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു
Malayalam News live updates:പിറന്നാള്‍ സമ്മാനം നൽകാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് കൊണ്ടുപോയി; പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
കോഴിക്കോട് നല്ലളത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. അധ്യാപകനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്
Malayalam News live updates:കോഴിക്കോട് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു, രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് മുണ്ടിക്കൽതാഴത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുന്ദമംഗലം സ്വദേശി സതീഷ് കുമാർ , ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ എന്നിവരാണ് മരിച്ചത്.
Malayalam News live updates:'സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം 4 വർഷമായിട്ടും സർക്കാർ പരിഗണിച്ചില്ല, നിസാര കാരണം പറഞ്ഞ് തള്ളി' - സിസ്റ്റർ റാണിറ്റ്
ഇക്കഴിഞ്ഞ 4 വർഷം മഠത്തിനുള്ളിൽ മാറിയുടുക്കാൻ തുണിപോലും നിഷേധിച്ച സഭാ നേതൃത്വത്തിന് മുന്നിൽ മുട്ടുമടക്കാതെ കുറവിലങ്ങാട്ടെ മഠത്തിൽ തുടരുന്നത് ഇനിയും നീതി നൽകാൻ കോടതികളുണ്ടെന്ന വിശ്വാസത്തിലാണ്.
Malayalam News live updates:തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി; നീരീക്ഷണത്തിലെന്ന് ഡോക്ടർമാർ, റിപ്പോർട്ടിന് ശേഷം തുടർനടപടി
തന്ത്രിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് നടപടി.
Malayalam News live updates:എ കെ ബാലന്റെ വിവാദപ്രസ്താവന - 'വർഗീയശക്തിക്കെതിരെ പറയുന്നത് മതത്തിനെതിരെ എന്നാക്കുന്നു'; മാധ്യമങ്ങള്‍ക്കെതിരെ എംവി ഗോവിന്ദൻ
വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങൾ മതത്തിന് എതിരായ വിമർശനം എന്ന് പറയുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വിമർശനം.
Malayalam News live updates:ഗവർണറുടെ ചായസൽക്കാരത്തിൽ ആർ ശ്രീലേഖയില്ല; ചുവപ്പണിഞ്ഞ് ഇടത് കൗൺസിലർമാർ, ഷാൾ അണിയിച്ച് രാജേന്ദ്ര അർലേക്കർ
ലോക് ഭവനിൽ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.
Malayalam News live updates:നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സീറ്റ് ചോദിച്ചു വാങ്ങില്ലെന്ന് പികെ ഫിറോസ്; 'നേതൃത്വം അറിഞ്ഞു നൽകുന്നതാണ് രീതി'
തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. യൂത്ത് ലീഗ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ലീഗ് നേതൃത്വം യുവാക്കളെ പരിഗണിക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും പികെ ഫിറോസ്.
Malayalam News live updates:മലയാള ഭാഷ ബില്ലിൽ സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; 'ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്'
മലയാള ഭാഷാ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
Malayalam News live updates:തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി.
Malayalam News live updates:പറമ്പ് വൃത്തിയാക്കാൻ തീയിട്ടു, ആളിപ്പടർന്ന തീയിൽപെട്ട് മധ്യവയസ്കൻ വെന്തുമരിച്ചു; ദാരുണസംഭവം കൊല്ലം മുഖത്തലയിൽ
പുരയിടത്തിൽ തീയിട്ടത് ആളിപ്പടരുകയായിരുന്നു. തീയണക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപെട്ടത്.
Malayalam News live updates:രക്തസമ്മര്‍ദം ഉയര്‍ന്ന തോതിൽ, ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലാണെന്നും ഡോക്ടര്‍മാര്‍.
Malayalam News live updates:ആലത്തിയൂർ ഹനുമാൻകാവിൽ കാര്യസിദ്ധിക്കും ദോഷമകറ്റാനും ഗദസമർപ്പണ വഴിപാട് നടത്തി രമേശ് ചെന്നിത്തല
ഹനുമാൻ്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം.
Malayalam News live updates:'സമുദായ ശബ്ദത്തിന്റെ തെളിവാണ് തന്റെ പദവി, സഭ നേതൃത്വത്തിന് നന്ദി'; ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ
ലത്തീൻ സമുദായത്തിൻ്റെ ഉറച്ച ശബ്ദം ഉയർന്നതിൻ്റെ തെളിവാണ് തനിക്ക് കിട്ടിയ മേയർ പദവിയെന്നാണ് മിനിമോളുടെ പരാമർശം.