Asianet News MalayalamAsianet News Malayalam

Alappuzha Murder Case : ആലപ്പുഴയിലെ കൊലപാതകങ്ങൾ; അന്വേഷണത്തിൽ നിർണ്ണായക പുരോഗതി, കൂടുതൽ അറസ്റ്റ് ഉടൻ

അന്വേഷണത്തിന്റെ ഭാ​ഗമായി സമൂഹമാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളിൽ നടപടി ഉണ്ടാകും. സംഭവങ്ങൾക്ക് പിന്നിലെ ​ഗൂഢാലോചന വിശദമായി അന്വേഷിക്കുമെന്നും എഡിജിപി വ്യക്തമാക്കി. 
 

adgp vijay sakhare said that significant progress has been made in the investigation into the alappuzha double murders
Author
Cochin, First Published Dec 21, 2021, 11:55 AM IST

കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി (Alappuzha Murder Case) ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക പുരോഗതി എന്ന് എ ഡി ജി പി വിജയ് സാഖറെ (ADGP Vijay Sakhare)  അറിയിച്ചു. കൊലപാതകത്തിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

രഞ്ജിത്തിന്റെ കൊലപാതകത്തിൽ ഉൾപെട്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയിൽ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി സമൂഹമാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളിൽ നടപടി ഉണ്ടാകും. സംഭവങ്ങൾക്ക് പിന്നിലെ ​ഗൂഢാലോചന വിശദമായി അന്വേഷിക്കുമെന്നും എഡിജിപി വ്യക്തമാക്കി. 

രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്‍ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ, രണ്ടു ബൈക്കുകൾ കണ്ടെത്തി

ആലപ്പുഴയിൽ ബിജെപി (BJP) നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ( (Renjith Murder) പത്ത് പേർ കസ്റ്റഡിയിൽ. ഇവരെല്ലാവരും എസ്ഡിപിഐ  പ്രവർത്തകരാണ്. മൂന്നുപേർ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോർട്ടുകൾ. കസ്റ്റഡിയിലുള്ള മറ്റു എഴുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. (കൂടുതൽ വായിക്കാം..)

ഷാൻ വധം: പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാർ;കൊല്ലാൻ കാത്തിരുന്നത് രണ്ടരമാസം

എസ്ഡിപിഐ (SDPI) നേതാവ്  കെ.എസ്.ഷാന്‍ (K S Shan)വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഷാനിനെ വധിക്കാന്‍ കൊലയാളിസംഘം രണ്ടരമാസമാണ് കാത്തിരുന്നത്. കാറിലെത്തിയ കൊലയാളി സംഘത്തിന് പുറമെ ഒരു ബൈക്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്‍ന്നിരുന്നു. വയലാറിലെ ബിജെപി പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമാണ് ഷാനിന്റെ വധമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. (കൂടുതൽ വായിക്കാം....)


 

Follow Us:
Download App:
  • android
  • ios