തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ശശി തരൂരിന് പി കേശവദേവ് പുരസ്‌കാരം നൽകുന്ന ചടങ്ങിലാണ് അടൂരിന്‍റെ പരാമർശം
തിരുവനന്തപുരം: ശശി തരൂർ അനുഭവിക്കുന്നത് 'ഉയരം' കൂടിപ്പോയതിന്റെ പ്രശ്നം എന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ശരാശരിക്കാർ മാത്രം മതിയെന്ന കാഴ്ചപ്പാടാണ് മലയാളിക്കെന്നും ഒരാൾ കുറച്ച് ഉയർന്നാൽ വെട്ടിക്കളയും, തരൂരിനെ രാഷ്ട്രീയത്തിലും എല്ലായിടത്തും ഇരുകയ്യും നീട്ടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ശശി തരൂരിന് പി കേശവദേവ് പുരസ്‌കാരം നൽകുന്ന ചടങ്ങിലാണ് അടൂരിന്‍റെ പരാമർശം.
