തിരുവനന്തപുരം: നൂറ് രൂപ നൽകി കൊവിഡ് വാരിയർ മെഡലിന് പൊലീസുകാർ താല്പര്യമില്ലെന്ന് അടൂർ കെ എ പി 3 കമാൻഡന്റ്. ഇക്കാര്യം കാണിച്ച് ഡിജിപിക്ക് കത്ത് നൽകി.  30 ദിവസം കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ പൊലീസുകാർക്ക് മെഡൽ നൽകുമെന്ന് ഡിജിപിയാണ് പ്രഖ്യാപിച്ചത്. എന്നാൽ, 100 രൂപ നൽകി പൊലീസുകാർ തന്നെ മെഡൽ വാങ്ങി നൽകണമെന്ന ഉത്തരവ് സേനയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

ഓരോ ജില്ലാ പൊലീസ് മേധാവിമാരും തയ്യാറാക്കുന്ന പട്ടികയിലുള്ള പൊലീസുകാർ മെഡൽ വാങ്ങി നൽകാനായിരുന്നു നിർദ്ദേശം. 50000 പൊലീസുകാർക്ക് മെഡൽ വാങ്ങാനുള്ള പണം സർക്കാരിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മെഡൽ ആവശ്യമുള്ളവർ വാങ്ങി നൽകാൻ നിർദ്ദേശം നൽകിയെന്നായിരുന്നു വിശദീകരണം. ഇതിനിടെയാണ്  കെ എ പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാർ പദ്ധതിയോട് മുഖം തിരിച്ചത്.