പത്തനംതിട്ട: അടൂർ നഗരസഭ അധ്യക്ഷ സ്ഥാനം സിപിഐക്ക് നൽകാൻ ധാരണ. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി ചെയ‍ർമാനാകും.
ആദ്യ രണ്ട് വർഷമായിരിക്കും സജി ചെയർമാൻ സ്ഥാനം വഹിക്കുക. അടുത്ത മൂന്ന് വർ‍ഷം സിപിഎമ്മിനായിരിക്കും ചെയർമാൻ സ്ഥാനം. സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് ഇപ്പോൾ വൈസ് ചെയർപേഴ്സൺ ആകും.

28 അംഗ നഗരസഭയിൽ 14 സീറ്റാണ് എൽഡിഎഫിനുള്ളത് ഏഴ് സീറ്റുകൾ നേടിയ സിപിഐയാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി. ഈ സാഹചര്യത്തിലാണ് രണ്ട് ടേമിലായി ചെയർമാൻ സ്ഥാനം പങ്കു വയ്ക്കാൻ തീരുമാനിച്ചത്.