വിദേശത്ത് പോയി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുടചക്രവും ഇവിടെ നടപ്പാക്കിയോ.വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത്.മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സി പി എം വിശദീകരിക്കണം..ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് കിട്ടിയെന്നും വിശദീകരിക്കണം.തിരുവനന്തപുരത്ത് കോടിയേരിയുടെ മൃതദേഹം പൊതു ദർശനത്തിന് വെക്കാൻ സി പി എമ്മിന് സമയം കിട്ടിയില്ല.സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു.വിദേശത്ത് പോയി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുട ചക്രവും ഇവിടെ നടപ്പാക്കിയോ.വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിൽ; ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനിൽ സന്ദർശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും. നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാൾ മാക്സിന്‍റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദർശിച്ചു.അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം നോര്‍വെ പിന്നിട്ട് ബ്രിട്ടണിലേക്ക് എത്തുമ്പോഴും യാത്രയെ കുറിച്ചുളള വിവാദങ്ങൾ തീരുന്നില്ല. വിദേശ പര്യടനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്തും ന്യായീകരിച്ചും സോഷ്യൽ മീഡിയായിൽ വലിയ ചര്‍ച്ചയാണ്.
