Asianet News MalayalamAsianet News Malayalam

തരൂരിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ എം എ ബേബിയേയും ഒഴിവാക്കി

നേരത്തെ കോഴിക്കോട്ടെ ഹമാസ് വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ശശി തരൂറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക. 

After Tharoor MA Baby was also excluded from the Palestine Solidarity Program FVV
Author
First Published Oct 30, 2023, 9:20 AM IST

തിരുവനന്തപുരം: മഹല്ല് എമ്പവർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്തു നടത്തുന്ന പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് സിപിഎം നേതാവ് എം എ ബേബിയേയും ഒഴിവാക്കി. വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു ബേബി നടത്തിയ വീഡിയോ പ്രചാരണത്തിൽ ആയതോടെ ആണിത്. നേരത്തെ കോഴിക്കോട്ടെ ഹമാസ് വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ശശി തരൂറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക. 

ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയില്‍നിന്ന് ശശി തരൂര്‍ എം.പിയെ ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്‍റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നാണ് മാറ്റിയത്. പരിപാടിയില്‍ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂര്‍ എം.പിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്. എന്നാല്‍, കോഴിക്കോട്ട് മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂര്‍ പ്രസംഗത്തില്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമര്‍ശിച്ചിരുന്നു.

'ശശി തരൂര്‍ ഇസ്രയേലിന്‍റെ രഹസ്യ കാമുകന്‍, ലീഗ് വടികൊടുത്ത് അടി വാങ്ങി'- കെ.ടി ജലീല്‍

 പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എം.പി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നും ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവര്‍മെന്‍റ് മിഷൻ. പുതിയ സാഹചര്യത്തിൽ തരൂരിനെ ഒഴിവാക്കാൻ മഹല്ല് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios