Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

മൂലക്കൊമ്പ് ഊരിലെ രംഗൻ തുളസി ദമ്പതികളുടെ ഒന്നര മാസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. ഇവരുടെ ആറ് മക്കളിൽ അഞ്ചാമത്തെ കുട്ടിയാണ് മരിക്കുന്നത്. 

again new born baby died in attappady
Author
Palakkad, First Published Oct 26, 2019, 6:37 PM IST

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. പുതൂർ പഞ്ചായത്തിലെ മൂലക്കൊമ്പ് ആദിവാസി ഊരിലെ തുളസി - രങ്കൻ ദമ്പതികളുടെ ഒന്നര മാസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. ഇവരുടെ ആറ് മക്കളിൽ അഞ്ചാമത്തെ കുട്ടിയാണ് മരിക്കുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. ജനിതക വൈകല്യമാണ്‌ മരണകാരണമെന്ന് അട്ടപ്പാടി മെഡിക്കൽ ഓഫീസർ അറിയിച്ചു. അട്ടപ്പാടിയിലെ ഈ വർഷത്തെ അഞ്ചാമത്തെ ശിശുമരണമാണിത്.

Follow Us:
Download App:
  • android
  • ios