സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ചെമ്പടക്ക് കാവലാള്‍, ചെങ്കനൽ കണക്കൊരാള്‍ എന്ന വിവാദ ഗാനം സംഘടനയുടെ ഗായക സംഘം പാടിയത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പാട്ടുപാടിയത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സെക്രട്ടറിയേറ്റിലെ ഇടതു സംഘടനയുടെ വാഴ്ത്തുപാട്ട്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ചെമ്പടക്ക് കാവലാള്‍, ചെങ്കനൽ കണക്കൊരാള്‍ എന്ന വിവാദ ഗാനം സംഘടനയുടെ ഗായക സംഘം പാടിയത്. മുഖ്യമന്ത്രിയും ഭാര്യയും സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് കയറുന്നതു മുതലാണ് പാട്ട് തുടങ്ങിയത്. 

Add Asianetnews as a Preferred SourcegooglePreferred

വേദിയിൽ വന്നിരുന്ന ശേഷവും ഗാനം അവസാനിക്കുന്നവരെ മുഖ്യമന്ത്രി പാട്ട് ശ്രദ്ധിച്ചിരുന്നു. പാട്ട് കഴിഞ്ഞ ശേഷമാണ് ഓണാഘോഷം പരിപാടികള്‍ ആരംഭിച്ചത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജീവനക്കാർ ഇതേ വാഴ്ത്തുപാട്ട് പാടുന്നത്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വാഴ്ത്തു പാട്ട് ഒരുക്കിയത്.
YouTube video player