Asianet News MalayalamAsianet News Malayalam

Flood Relief |പ്രളയത്തിൽ കൃഷി നാശം;നഷ്ടപരിഹാരം വേ​ഗത്തിലാക്കും,അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീർപ്പാക്കണമെന്ന നിർദേശവും നൽകിയിട്ടിണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

agriculture minister said the compensation for those who lost their crops in the floods will be expedited
Author
Thiruvananthapuram, First Published Nov 11, 2021, 10:48 AM IST

തിരുവന്തപുരം: പ്രളയത്തിൽ(flood) കൃഷി നാശം(agry loss) സംഭവിച്ചവർക്ക് നഷ്ടപരിഹാരം(compensation) വേ​ഗത്തിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും കൃഷി മന്ത്രി പി പ്രസാദ് നിയമസഭയെ അറിയിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീർപ്പാക്കണമെന്ന നിർദേശവും നൽകിയിട്ടിണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

2018 ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകി കഴിഞ്ഞെന്ന് കൃഷി മന്ത്രി പി പ്രസാദ് സഭയെ അറിയിച്ചു. ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios