മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നത്, അല്ലാതെ നടി- എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ലെന്ന് അഹാന പ്രതികരിച്ചു. 

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന നടൻ ജികൃഷ്ണകുമാറിന് വേണ്ടി വോട്ട് ചോദിച്ച് കുടുംബം. മകളും നടിയുമായ അഹാന അടക്കം കുടുംബാംഗങ്ങള്‍ കൊല്ലത്ത് മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. 

അച്ഛന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരി ആയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും കുടുംബം പറഞ്ഞു. മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നത്, അല്ലാതെ നടി- എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ലെന്ന് അഹാന പ്രതികരിച്ചു. 

മക്കളായ ദിയ, ഇഷാനി, ഭാര്യ സിന്ധു എന്നിവരും കൃഷ്ണകുമാറിന് വേണ്ടി സംസാരിച്ചു. അഭിനയം, മോഡലിംഗ്, വ്ളോഗ് എന്നീ തലങ്ങളിലൂടെ ശ്രദ്ധേയരാണ് കൃഷ്ണകുമാറിന്‍റെ നാല് മക്കളും. തിരുവനന്തപുരത്തുകാരനാണ് എങ്കിലും കൊല്ലത്തും നല്ല പ്രവര്‍ത്തനമാണ് കൃഷ്ണകുമാര്‍ നടത്തുന്നതെന്നും പ്രതീക്ഷയുണ്ടെന്നും കുടുംബം പ്രതികരിച്ചു.

വീഡിയോ കാണാം...

'നടനായി കണ്ട സ്വപ്നം രാഷ്ട്രീയത്തിലൂടെ അച്ഛൻ സാക്ഷാത്കരിക്കുവാണ്...'

Also Read:- 'കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുന്നു'; ആരോപണവുമായി കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo