എ ഐ ക്യാമറ വിവാദം: പ്രതികരണവുമായി മുൻ ഗതാഗത കമ്മീഷണർ ആർ ശ്രീലേഖ
എന്നാൽ സർക്കാർ ബൂട്ട് അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ച് കെൽട്രോണിന് കൈമാറി. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മിറ്റിയാണ് എല്ലാം തീരുമാനിച്ചത്. കെൽട്രോൺ തയ്യാറാക്കിയ ധാരണാപത്രം സർക്കാർ അംഗീകരിച്ചാണ് ഒപ്പിട്ടതെന്നും ശ്രീലേഖ പറയുന്നു.

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ പ്രതികരണവുമായി മുൻ ഗതാഗത കമ്മീഷണർ ആർ ശ്രീലേഖ. ശ്രീലേഖയും കെൽട്രോണുമാണ് ആദ്യ കരാറിൽ ഒപ്പിട്ടത്. പൊലീസിൽ നടപ്പിലാക്കിയത് പോലെ ബിഒടി അടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു ശുപാർശ. എന്നാൽ സർക്കാർ ബൂട്ട് അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ച് കെൽട്രോണിന് കൈമാറി. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മിറ്റിയാണ് എല്ലാം തീരുമാനിച്ചത്. കെൽട്രോൺ തയ്യാറാക്കിയ ധാരണാപത്രം സർക്കാർ അംഗീകരിച്ചാണ് ഒപ്പിട്ടതെന്നും ശ്രീലേഖ പറയുന്നു.
സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സംബന്ധിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെൽട്രോൺ എം ഡി നൽകിയത്. ഇടപാടിൽ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പുറത്തുവിട്ടിരുന്നു.
എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ ക്യാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
എഐ ക്യാമറക്ക് മുന്നിലെ കോൺഗ്രസ് സമരപ്രഖ്യാപനത്തിനെതിരെ സിപിഎം; ഒപ്പം നിയമലംഘനം കുറഞ്ഞതിന്‍റെ കണക്കും