തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഇന്ന് സാമുദായിക സാംസ്കാരിക നേതാക്കളുമായി ചർച്ച നടത്തും. സോഷ്യൽ ഗ്രൂപ്പുകളുമായുളള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് പാർട്ടിയുടെ നിലപാട്. ഇതിന്റെ ഭാഗമായാണ് താരിഖ് അൻവർ മത, സാമുദായിക, സാംസ്കാരിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.

കോൺഗ്രസ്‌ പോഷക സംഘടന പ്രതിനിധികളുമായും ചർച്ചയുണ്ട്. കൂടുതൽ സീറ്റ് വേണമെന്ന യൂത്ത് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും നിലപാട് പ്രഖ്യാപനത്തിന് പിന്നാലെയാണ് ചർച്ച. സ്ഥിരമായി മത്സരിക്കുന്നവർ മാറി നിൽക്കണമെന്ന നിർദേശം യൂത്ത് കോൺഗ്രസ് ആവർത്തിക്കും.

എഐസിസി നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാതല യോഗങ്ങൾ നാളെ തുടങ്ങും. ജനുവരി അവസാനം ഭവന സന്ദർശനവും 30ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്രയും സംഘടിപ്പിക്കും.