ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് വൈകീട്ട് മൂന്നിന് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 465 വിമാനമാണ് രാത്രി പത്തുമണി കഴി‍ഞ്ഞിട്ടും പുറപ്പെടാത്തതെന്ന് യാത്രക്കാര്‍ ആരോപിച്ചു

ദില്ലി: എയർ ഇന്ത്യ വിമാനം 8 മണിക്കൂറിലധികമായി വൈകുന്നതിനെതുടര്‍ന്ന് മലയാളികളായ യാത്രക്കാല്‍ ദുരിതത്തിലായി. മലയാളികൾ ദില്ലി വിമാനത്താവളത്തില്‍ കുടുങ്ങിയെന്നാണ് പരാതി. ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് വൈകീട്ട് മൂന്നിന് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 465 വിമാനമാണ് വൈകുന്നത്.
നിരവധി മലയാളികൾ ദില്ലി വിമാനത്താവളത്തിൽ കുടുങ്ങിയത്. ഭക്ഷണവും വെള്ളവും പോലും നൽകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. പ്രതിഷേധിച്ചതോടെ രാത്രി പത്തോടെയാണ് ഭക്ഷണം നല്‍കിയത്. കാരണം അന്വേഷിച്ചപ്പോൾ പൈലറ്റ് ജോലി കഴിഞ്ഞ് പോയെന്നാണ് മറുപടി നൽകിയെന്നും യാത്രക്കാ‌ർ പറഞ്ഞു.
വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്, മധ്യപ്രദേശില്‍ ബിജെപി, രാജസ്ഥാനില്‍ തൂക്ക് സഭ, 2രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ്

ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകുന്നു | Air india