രണ്ട് സ്വർണക്കടത്തുകാരിൽ നിന്നും സ്വർണം വാങ്ങുന്നതിനിടെയാണ് മുഹമ്മദ് ഷിനാസ് പിടിയിലായത്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണവുമായി രണ്ട് യാത്രക്കാരെ ഡിആർഐ പിടികൂടി. സ്വർണ കടത്ത് സംഘത്തിന് സഹായം നൽകിയ എയർ ഇന്ത്യ ജീവനക്കാരനും പിടിയിലായി. എയർ ഇന്ത്യ ജീവനക്കാരനായ മുഹമ്മദ് ഷിയാസിനെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്തിന്‍റെ മുഖ്യ കണ്ണിയാണ് ഇന്ന് പിടികൂടിയ മുഹമ്മദ് ഷിനാസെന്ന് ഡിആർഐ അറിയിച്ചു. വിമാനമിറങ്ങിയ ശേഷം സ്വർണ കടത്തുകാർ ഗ്രൗണ്ട് ഹാൻഡിലിംങ് ജീവനക്കാരനായ ഷിനാസിന് സ്വർണം നൽകുകയായിരുന്നു.
സ്വർണം വിമാനത്താവളത്തിൽ എത്തിച്ചിരുന്നത് എയർ ഇന്ത്യ സാറ്റ്സിലെ ഈ ജീവനക്കാരനെന്ന് ഡിആർഐ അറിയിച്ചു. ഇന്ന് രണ്ട് സ്വർണക്കടത്തുകാരിൽ നിന്നും സ്വർണം വാങ്ങുന്നതിനിടെയാണ് മുഹമ്മദ് ഷിനാസ് പിടിയിലായത്.
