Asianet News MalayalamAsianet News Malayalam

'പ്രവാസികൾക്ക് തിരിച്ചടി, വിമാനയാത്രാ നിരക്ക് വർധനയിൽ ഇടപെടണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും കൊവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഇടാക്കുന്നത്. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

air ticket fare hike hit hard for expatriates from gulf countries pinarayi vijayan s letter to pm narendra modi
Author
Kerala, First Published Jul 3, 2022, 6:58 PM IST

തിരുവനന്തപുരം :  വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും കൊവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഇടാക്കുന്നത്. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽ നിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക് വർദ്ധനവ് വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകൾ മുൻനിർത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വർദ്ധനവ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പനിച്ച് വിറച്ച് കേരളം : ഒരുമാസത്തിനിടെ ചികിത്സ തേടിയത് മൂന്നരലക്ഷത്തിലധികം പേര്‍

നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധന തുടരുന്നു; ജോലി സ്ഥലങ്ങളിലും പരിശോധന

മനാമ: ബഹ്റൈനില്‍ നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. വടക്കന്‍ ഗവര്‍ണേറ്റിലെ വിവിധ തൊഴില്‍ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധനാ സംഘമെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന.

തൊഴില്‍ നിയമങ്ങള്‍ക്ക് പുറമെ ഇമിഗ്രേഷന്‍ ചട്ടങ്ങളുടെ ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ പരിശോധനകളില്‍ കണ്ടെത്തി. നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 

തൊഴില്‍ വിപണിയില്‍ മത്സരക്ഷമതയും നീതിയും ഉറപ്പാക്കാനും തെറ്റായ പ്രവണതകള്‍ കാരണം സാമൂഹിക സുരക്ഷക്കുണ്ടാകുന്ന ആഘാതം ഇല്ലാതാക്കാനും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ലക്ഷ്യമിടുന്നു. രാജ്യത്ത് എവിടെയും തൊഴില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരമറിയിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios